കോലഞ്ചേരി: കൊച്ചി-ധനുഷ്കോടി ദേശീയപാതയുടെ നവീകരണവുമായി ബന്ധപ്പെട്ട് നടക്കുന്ന നിർമ്മാണപ്രവർത്തനങ്ങൾക്കിടെ അപകടം. മണ്ണിനടിഞ്ഞുവീണ് തൊഴിലാളിക്ക് പരിക്കേറ്റു. കരാറുകാരായ ഇ.കെ.കെ ഇൻഫ്രാസ്ട്രക്ചറിന്റെ തൊഴിലാളിയായ എസ്.കെ. സോഹലിനാണ് (19) പരിക്കേറ്റത്. കടമറ്റം പെരുവംമുഴിഭാ​ഗത്ത് ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് അപകടം. സഹപ്രവർത്തകർ ഉടൻ രക്ഷാപ്രവർത്തനം നടത്തി ഇയാളെ പുറത്തെടുത്ത് കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. ദേശീയപാതയുടെ വീതികൂട്ടലിന്റെ ഭാഗമായി നടക്കുന്ന നിർമ്മാണ പ്രവൃത്തികൾക്കിടെ പലതവണ അപകടങ്ങൾ സംഭവിച്ചതായി പ്രദേശവാസികൾ പറയുന്നു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പലയിടത്തും നിർമ്മാണെന്നും അവർ ആരോപിച്ചു.