പെരുമ്പാവൂർ: ശബരിമല നിയുക്ത മേൽശാന്തി വാസുപുരം മറ്റത്തൂർകുന്ന് ഏറന്നൂർ മനയിൽ പ്രസാദ് നമ്പൂതിരിക്ക് പെരുമ്പാവൂർ ശ്രീധർമ്മശാസ്താ ക്ഷേത്രം ഉപദേശക സമിതി സ്വീകരണം നൽകി.
എസ്. യജ്ഞേശ്വരയ്യരും എസ്. ലക്ഷ്മണനും ചേർന്ന് പൂർണ കുംഭം നൽകി. ഉപദേശക സമിതി പ്രസിഡന്റ് എൻ.പി. ബാബു, സെക്രട്ടറി ബി. വിജയകുമാർ എന്നിവരുടെ നേതൃത്വത്തിൽ മേൽശാന്തിയെ ക്ഷേത്രത്തിലേക്ക് ആനയിച്ചു. ബി.ജെ.പി. സംസ്ഥാന സെക്രട്ടറി രേണു സുരേഷ്, കൊച്ചിൻ ദേവസ്വം ബോർഡ് മുൻ അംഗം ഇ.എ. രാജൻ, ജയലക്ഷ്മി സത്യമോഹൻ, എൻ. രാമചന്ദ്രൻ, ഹിന്ദു ഐക്യവേദി യൂണിറ്റ് സെക്രട്ടറി ടി.എൻ. ജയകുമാർ, പെരിയ സ്വാമി ടി.എൻ. ചന്ദ്രൻ, വിനയൻ കോടനാട്, ഇരിങ്ങോൾ ഭരതൻ, എൻ.ബി. ശിവരാജ്, വി.വി. രാജൻ, പ്രമോദ് കുമാർ, സുരേഷ്, ഷാജികുമാർ, മല്ലിക രമേശ്, പങ്കജാക്ഷിക്കുഞ്ഞമ്മ എന്നിവർ പൊന്നാട അണിയിച്ചു.