rajeev
മുപ്പത്തടം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ റിവേഴ്സ് ഓസ്മോസിസ് പ്ലാന്റും നവീകരിച്ച ഓഡിറ്റോറിയവും മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യുന്നു

ആലുവ: മുപ്പത്തടം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ റിവേഴ്സ് ഓസ്മോസിസ് പ്ലാന്റിന്റെയും സുഡ് കെമി ഇന്ത്യ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് നവീകരിച്ച ഓഡിറ്റോറിയത്തിന്റെയും ഉദ്ഘാടനം മന്ത്രി പി. രാജീവ് നിർവഹിച്ചു. 20മുതൽ 24വരെ കോട്ടയത്ത്‌ നടക്കുന്ന ദിശ ഉന്നതവിദ്യാഭ്യാസ പ്രദർശനത്തിന്റെ ജില്ലാതല പ്രചാരണവും മന്ത്രി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. യേശുദാസ് പറപ്പള്ളി അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ മുഖ്യപ്രഭാഷണം നടത്തി.