കൊച്ചി: ദേശീയഗീതമായ വന്ദേമാതരത്തിന്റെ 150-ാമത് വാർഷികം നാഷണലിസ്റ്റ് കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ ആഘോഷിച്ചു. ജില്ലാ പ്രസിഡന്റ് ജോർജ് ഷൈനിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ എം.എൻ. ഗിരി, അഡ്വ. ജോണി കെ. ജോൺ, അഡ്വ.വി.ആർ സുധീർ, ഉഷ ജയകുമാർ, എം.ജെ. മാത്യു, പി.എസ്.സി നായർ, പി.എ റഹീം, ജിൻസി ജേക്കബ്, വി.എസ് സനൽകുമാർ, സൈനബ പൊന്നാരിമംഗലം, എൻ. രാധാകൃഷ്ണൻ, ജേക്കബ് ഫിലിപ്പ് എന്നിവർ സംസാരിച്ചു.