d

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) റഡാർ ഗവേഷണ കേന്ദ്ര വിദ്യാർത്ഥിനി എയ്ഞ്ചൽ അനീറ്റ ക്രിസ്റ്റിക്ക് കഴിഞ്ഞ വർഷത്തെ മികച്ച പ്രബന്ധത്തിനുള്ള ഇന്ത്യൻ മീറ്റിയറോളജിക്കൽ സൊസൈറ്റിയുടെ ജെ. ദാസ് ഗുപ്ത അവാർഡ് ലഭിച്ചു. കുസാറ്റ് റഡാർ ഗവേഷണ കേന്ദ്രം ശാസ്ത്രജ്ഞൻ ഡോ.എം.ജി. മനോജിന്റെ കീഴിലായിരുന്നു പ്രബന്ധം തയാറാക്കിയത്. അന്തരീക്ഷത്തിന്റെ ഏറ്റവും അടിത്തട്ടിലെ പാളിയുടെ സ്വഭാവ സവിശേഷതകൾ റഡാർ വിദൂര സംവേദനം മുഖേന മനസ്സിലാക്കുന്നതിനുള്ള നവീനമാർഗം ആവിഷ്‌കരിച്ചതിനാണ് അവാർഡ്. ഈ മാസം പുണെയിൽവെച്ച് നടക്കുന്ന 'ഇൻട്രോമെറ്റ്' അന്തർദേശീയ കോൺഫറൻസിലാണ് അവാർഡ്ദാനം. കൊല്ലം ടാഗോർ ജംഗ്ഷൻ ഓസ്റ്റിൻ വില്ലയിൽ ക്രിസ്റ്റഫറിന്റെയും വിമലയുടെയും മകളാണ് ഏഞ്ചൽ.