പെരുമ്പാവൂർ: മലയാറ്റൂർ ദിവ്യശാന്തി നികേതൻ നാരായണ ഗുരുകുലത്തിലെ വാർഷിക ഗുരുപൂജയും സദ്സംഗവും നാളെ നടക്കും. രാവിലെ 9.30ന് ഹോമം, ഉപനിഷദ് പാരായണം എന്നിവയ്ക്ക് ശേഷം നാരായണ ഗുരുകുല ഫൗണ്ടേഷൻ റെഗുലേറ്റിംഗ് സെക്രട്ടറി സ്വാമി ത്യാഗീശ്വരൻ പ്രവചനം നടത്തും. തുടർന്ന് നടക്കുന്ന സദ്സംഗമത്തിൽ ഡോ. പി.കെ. സാബു, ഡോ. ആർ. സുഭാഷ്, മാതാ ത്യാഗീശ്വരി ഭാരതി, ബ്രഹ്മചാരി രാജൻ, ബ്രഹ്മചാരി വറുഗീസ്, ബ്രഹ്മചാരി ശിവദാസ്, വി.ജി. സൗമ്യൻ, ഗുരുകുലം സ്റ്റഡിസർക്കിൾ സ്റ്റേറ്റ് കോഓർഡിനേറ്റർ എം.എസ്. സുരേഷ്, ഷാജി പഴയിടം എന്നിവർ സംസാരിക്കും. ഉമേഷ് സുധാകരന്റെ ഓടക്കുഴൽ സംഗീതവും ഉണ്ടാകും.