sndp
ആലുവ ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ സർക്കാർ,​എയ്ഡ‌ഡ് സ്കൂളുകളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ ആലുവ എസ്.എൻ.ഡി.പി സ്കൂൾ വിദ്യാർത്ഥികൾ ട്രോഫികളുമായി നഗരത്തിൽ പ്രകടനം നടത്തുന്നു

ആലുവ: ആലുവ ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ ആലുവ എസ്.എൻ.ഡി.പി സ്കൂൾ മികച്ച വിജയം കൈവരിച്ചു. സർക്കാർ,​ എയ്ഡഡ് സ്കൂളുകളിൽ ഹയർ സെക്കൻഡറി, ഹൈസ്കൂൾ, ജനറൽ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നേടി. അറബിക് കലോത്സവത്തിൽ യു.പി വിഭാഗത്തിൽ ഒന്നാം സ്ഥാനവും ഹൈസ്കൂൾ വിഭാഗത്തിൽ രണ്ടാം സ്ഥാനവും നേടി. സംസ്കൃതം കലോത്സവത്തിൽ യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിൽ രണ്ടാം സ്ഥാനവും കൈവരിച്ചു. സംസ്കൃതം കലോത്സവത്തിൽ മികച്ച നാടകനടനായി സ്കൂളിലെ ജോയൽ ജോസഫിനെ തിരഞ്ഞെടുത്തു. കലോത്സവത്തിലെ നേട്ടത്തിൽ ആഹ്ളാദം പങ്കിട്ട് വിദ്യാർത്ഥികൾ ട്രോഫികളുമായി നഗരത്തിൽ പ്രകടനം നടത്തി.