ആലുവ: ആലുവ ബ്രിഡ്ജ് റോഡിൽ റോയൽ പ്ളാസയ്ക്ക് മുമ്പിൽ ഒരു മാസമായി മാരുതി വാൻ ഉപേക്ഷിക്കപ്പെട്ട നിലയിൽ. കെ.എൽ 58 എഫ് 3811 എന്ന നമ്പറിൽ നീലക്കളറിലുള്ള മാരുതി ഓമ്നി വാനാണ് കിടക്കുന്നത്. പരിസരത്തെ വ്യാപാരികൾ ഉടമയെ തിരഞ്ഞെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല.