കൊച്ചി: ശ്രീനാരായണ സാംസ്‌കാരിക സമിതി എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ രാവിലെ 10.30ന് ആർ. ശങ്കർ അനുസ്മരണം കാക്കനാട് ജില്ലാ സൗധത്തിൽ നടക്കും.
ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എം.പി. സനിൽ അദ്ധ്യക്ഷത വഹിക്കും. സ്‌പെഷ്യലിസ്‌റ്റ്സ് ഹോസ്പിറ്റൽ ഡയറക്ടർ ഡോ. കെ.ആർ. രാജപ്പൻ മുഖ്യാതിഥിയാകും.