കൊച്ചി: ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തരുടെ സ്‌പോൺസർഷിപ്പിലൂടെ നടത്തുന്ന നിർമ്മാണപ്രവർത്തനങ്ങളിൽ തട്ടിപ്പുനടക്കുന്നതായി വിജിലൻസിന് പരാതി. ക്ഷേത്രത്തിലെ പണികൾക്കൊപ്പം സ്‌പോൺസർമാരുടെ കരാറുകാരൻ ദേവസ്വത്തിലെ ഉന്നതന്റെ മകന് ആഡംബരവീട് നിർമ്മിക്കുന്നുണ്ടെന്നും ബി.ഡി.ജെ.എസ് ജില്ലാ മീഡിയ കൺവീനർ സി. സതീശന്റെ പരാതിയിൽ പറയുന്നു. ക്ഷേത്രത്തിനായി വലിയതുക മുടക്കുന്ന ഭക്തരെ ചൂഷണംചെയ്ത് പണം തട്ടുന്ന ദേവസ്വവുമായി ബന്ധപ്പെട്ട സംഘത്തെപ്പറ്റി അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്‌.