പറവൂർ: പറവൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ പറവൂർ പുല്ലംകുളം ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂൾ 535 പോയിന്റോടെ ഓവറോൾ ചാമ്പ്യന്മാരായി. നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർസെക്കൻഡറി സ്കൂൾ രണ്ടാംസ്ഥാനവും കരിമ്പാടം ഡി.ഡി. സഭ ഹൈസ്കൂൾ മൂന്നാംസ്ഥാനവും കരസ്ഥമാക്കി. സംസ്കൃതോത്സവത്തിൽ നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർസെക്കൻഡറി സ്കൂൾ ഒന്നാംസ്ഥാനവും പുല്ലംകുളം ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂൾ രണ്ടാംസ്ഥാനവും കരിമ്പാടം ഡി.ഡി സഭ ഹൈസ്കൂൾ മൂന്നാം സ്ഥാനവും നേടി. അറബി കലോത്സവത്തിൽ കരിമ്പാടം ഡി.ഡി. സഭ ഹൈസ്കൂൾ ഒന്നാംസ്ഥാനവും സെന്റ് അലോഷ്യസ് ഹൈസ്കൂൾ രണ്ടാംസ്ഥാനവും മന്നം ഇസ്ലാമിക് യു.പി സ്കൂൾ മൂന്നാംസ്ഥാനവും നേടി.
സമാപനസമ്മേളനം ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സുബിൻ പോൾ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ നിഖില ശശി അദ്ധ്യക്ഷയായി. നടന്മാരായ ബാബു ജോസ്, വിനോദ് കെടാമംഗലം എന്നിവർ വിശിഷ്ടാതിഥികളായി. ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്. സനീഷ്, ഷാരോൺ പനക്കൽ, ബിജു പഴമ്പിള്ളി, ഡോ. ഡീൻ റോയ്, മിനി ഏലിയാസ്, സിബിൾ പി. ജോസഫ് തുടങ്ങിയവർ സംസാരിച്ചു.