bdjs
രാഷ്ട്രീയ ജനതാദൾ ജില്ലാ കമ്മിറ്റി അംഗമായിരുന്ന വർഗീസ് ജോണിന് ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് പി.ബി.സുജിത്ത് പാർട്ടി അംഗത്വം നൽകുന്നു

കൊച്ചി: ബി.ഡി.ജെ.എസ് വൈറ്റില ഏരിയാ സമ്മേളനം സിറ്റി ജില്ലാ പ്രസിഡന്റ് പി.ബി. സുജിത്ത് ഉദ്ഘാടനം ചെയ്തു. സമോദ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷനായി. ജില്ലാ മീഡിയ കൺവീനർ സി. സതീശൻ പതാക ഉയർത്തി. ജില്ലാ ജനറൽ സെക്രട്ടറി കെ.കെ. പീതാംബരൻ, തൃക്കാക്കര മണ്ഡലം പ്രസിഡന്റ് അശോകൻ, എറണാകുളം നിയോജക മണ്ഡലം പ്രസിഡന്റ് ഗിരീഷ് തമ്പി തുടങ്ങിയവർ പ്രസംഗിച്ചു. രാഷ്ട്രീയ ജനതാദൾ ജില്ലാ കമ്മിറ്റി അംഗമായിരുന്ന വർഗീസ് ജോണിന് അംഗത്വം നൽകി. ഭാരവാഹികളായി പി.ആർ. ഓമനക്കുട്ടൻ (പ്രസിഡന്റ് ), ടി.വി. സുബ്രഹ്‌മണ്യൻ, വിമൽ റോയ് (വൈസ് പ്രസിഡന്റുമാർ), സമോദ് കൊച്ചുപറമ്പിൽ, വർഗീസ് ജോൺ (ജനറൽ സെക്രട്ടറിമാർ), കെ.പി. ഹരികുമാർ, എ.സി. രാജൻ, മനോജ് ജനത (സെക്രട്ടറിമാർ), ഷനൽകുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.