മുളന്തുരുത്തി: തൃപ്പൂണിത്തുറ ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനം സിനിമാതാരം സാജൻ പള്ളുരുത്തി ഉദ്ഘാടനം ചെയ്തു. മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നി അദ്ധ്യക്ഷയായി. തൃപ്പൂണിത്തുറ വിദ്യാഭ്യാസ ഉപജില്ലാ ഓഫീസർ കെ.ജെ. രശ്മി, ബിന്ദു കെ. ജേക്കബ്, അലക്സ് കുര്യാക്കോസ്, രജനി മനോജ്, ശാലിനി തങ്കപ്പൻ എന്നിവർ സംസാരിച്ചു. ഉദയംപേരൂർ എസ്.എൻ.ഡി.പി എച്ച്.എസ്.എസ് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.

എൽ.പി വിഭാഗത്തിൽ സെന്റ് ജോസഫ് സി.ജി.യു.പി.എസ് തൃപ്പൂണിത്തുറ, ജെ.ബി.എസ് കണയന്നൂർ, സെന്റ് ജോസഫ് എൽ.പി.എസ് തൃപ്പൂണിത്തുറ എന്നീ സ്കൂളുകൾ ഒന്നാം സ്ഥാനം പങ്കിട്ടു. ജോർജിയൻ അക്കാഡമി തിരുവാങ്കുളം, സെന്റ് മേരീസ് എച്ച്.എസ്.എസ് തലക്കോട്, എൽ.പി.എസ് അരയൻകാവ് എന്നിവർ രണ്ടാം സ്ഥാനവും നേടി.

യു.പി വിഭാഗത്തിൽ സെന്റ് ജോസഫ് സി.ജി.യു.പി.എസ് തൃപ്പൂണിത്തുറ ഒന്നാം സ്ഥാനവും, സെന്റ് ജോർജസ് യു.പി.എസ് പൂണിത്തുറ, എസ്.എൻ.ഡി.പി എച്ച്.എസ്.എസ് ഉദയംപേരൂർ, ജോർജിയൻ അക്കാഡമി , സി.കെ.സി എച്ച്.എസ് പൊന്നുരുന്നി എന്നീ സ്കൂളുകൾ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

ഹൈസ്കൂൾ വിഭാഗത്തിൽ എസ്.എൻ.ഡി.പി എച്ച്.എസ്.എസ് ഉദയംപേരൂർ ഒന്നാം സ്ഥാനവും സെന്റ് ജോസഫ് സി.ജി.എച്ച്.എസ് തൃപ്പൂണിത്തുറ രണ്ടാം സ്ഥാനവും നേടി. ഹയർസെക്കൻഡറി വിഭാഗത്തിൽ എസ്.എൻ.ഡി.പി എച്ച്.എസ്.എസ് ഉദയംപേരൂർ ഒന്നാം സ്ഥാനവും സെന്റ് ജോസഫ് സി.ജി.എച്ച്.എസ്.എസ് തൃപ്പൂണിത്തുറ രണ്ടാം സ്ഥാനവും നേടി.

എൽ.പി അറബിക് കലോത്സവത്തിൽ ഗവ. എൽ.പി സ്കൂൾ കാഞ്ഞിരമറ്റം, ആർ.എം.എം എൽ.പി.എസ് നെട്ടൂർ, എസ്.വി.യു.പി.എസ് നെട്ടൂർ എന്നീ സ്കൂളുകൾ ഒന്നാം സ്ഥാനം പങ്കിട്ടു. എം.പി.എം എച്ച്.എസ് തമ്മനം രണ്ടാം സ്ഥാനം നേടി. യു.പി അറബിക് കലോത്സവത്തിൽ കെ.പി.എം വി.എച്ച്.എസ്.എസ് പൂത്തോട്ട, സെന്റ് ഫ്രാൻസിസ് യു.പി. സ്കൂൾ ആമ്പല്ലൂർ എന്നീ സ്കൂളുകൾ ഒന്നാം സ്ഥാനവും എം.പി.എം എച്ച്.എസ് തമ്മനം രണ്ടാം സ്ഥാനവും നേടി. ഹൈസ്കൂൾ വിഭാഗം അറബിക് കലോത്സവത്തിൽ സെന്റ് റീത്താസ് എച്ച്.എസ് പൊന്നുരുന്നി ഒന്നാം സ്ഥാനവും, എം.പി.എം എച്ച്.എസ് തമ്മനം, സെന്റ് ഇഗ്നേഷ്യസ് വി.എച്ച്.എസ്.എസ് കാഞ്ഞിരമറ്റം എന്നീ സ്കൂളുകൾ രണ്ടാം സ്ഥാനവും നേടി.

യു.പി. വിഭാഗം സംസ്കൃതോത്സവത്തിൽ സെന്റ് ജോർജസ് യു.പി.എസ് പൂണിത്തുറ ഒന്നാം സ്ഥാനവും എസ്.എൻ.ഡി.പി എച്ച്.എസ്.എസ് ഉദയംപേരൂർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.