കൊച്ചി: വറുത്ത ഭക്ഷ്യവസ്തുക്കളുടെ ഉപഭോഗം ഇന്ത്യക്കാർക്കിടയിൽ ഗുരുതരമായ വിധത്തിൽ പ്രമേഹരോഗ സാദ്ധ്യത ഉയർത്തുന്നുവെന്ന് ഇന്റർനാഷണൽ ഡയബറ്റിസ് ഫെഡറേഷൻ (ഐ.ഡി.എഫ്) പ്രസിഡന്റ് പീറ്റർ ഷ്വാർസ് പറഞ്ഞു. റിസർച്ച് സൊസൈറ്റി ഫോർ ദി സ്റ്റഡി ഒഫ് ഡയബറ്റിസ് ഇൻ ഇന്ത്യയുടെ (ആർ.എസ്.എസ്.ഡി.ഐ) 53-ാമത് ദേശീയ വാർഷിക സമ്മേളനത്തിൽ സംസാരിക്കുകായിരുന്നു അദ്ദേഹം.
വളർന്നുവരുന്നതും വായുമലിനീകരണത്തെ പ്രമേഹവുമായി ബന്ധിപ്പിക്കുന്ന ഗവേഷണമേഖല ഹൃദയ സംബന്ധമായ അസുഖങ്ങളും പ്രമേഹവും തമ്മിലുള്ള അടുത്തബന്ധം സൂചിപ്പിക്കുന്നു. ഇന്ത്യൻ നഗരങ്ങളിലെ വായുവിന്റെ ഗുണനിലവാരം പ്രധാന ആരോഗ്യ പ്രശ്‌നമായി മാറി. അന്തരീക്ഷവായു ഏറ്റവും മലിനമായ പട്ടികയിൽ നിരവധി ഇന്ത്യൻ നഗരങ്ങളുണ്ട്. ന്യൂഡൽഹി ഒന്നാം സ്ഥാനത്താണെന്ന് അദ്ദേഹം പറഞ്ഞു.