ആലുവ: അനധികൃത സാമ്പത്തിക ഇടപാടുകാർക്കെതിരായ 'ഓപ്പറേഷൻ ഷൈലോക്ക് 2'വിന്റെ ഭാഗമായി ആലുവയിലും പരിശോധന നടന്നു. നഗരത്തിൽ മാർവർ കവലയിൽ പ്രവർത്തിക്കുന്ന യൂസ്ഡ് വാഹനങ്ങളുടെ വില്പന കേന്ദ്രത്തിലും പാർട്ണറുടെ എസ്.എൻ പുരത്തെ വീട്ടിലുമാണ് പൊലീസ് പരിശോധന നടത്തിയത്. അനധികൃത സാമ്പത്തിക ഇടപടുകൾ നടത്തുന്നതായി സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തയാളെ കണ്ടെത്താനായില്ല. യൂസഡ് കാർ ഷോറൂമിൽനിന്ന് ലഭിച്ച വാഹനങ്ങളുടെ ആർ.സി ബുക്കുകൾ പ്രകാരം ഉടമകളെ പൊലീസ് ബന്ധപ്പെട്ടെങ്കിലും വില്പനയ്ക്ക് ഏൽപ്പിച്ചതാണെന്ന മറുപടിയാണ് ലഭിച്ചത്. അന്വേഷണം തുടരുമെന്ന് പൊലീസ് പറഞ്ഞു.