കൊച്ചി: യു.ഡി.എഫ് അധികാരത്തിലെത്തിയാൽ കൊച്ചി നഗരത്തിന് പ്രത്യേക പരിഗണ നൽകുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. യു.ഡി.എഫിന്റെ സ്വപ്‌ന പദ്ധതിയായ കോസ്റ്റൽ ഷിപ്പിംഗ് പദ്ധതി യാഥാർത്ഥ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോർപ്പറേഷൻ ഭരണസമിതിക്കെതിരെ കോൺഗ്രസ് കുറ്റപത്രം പുറത്തിറക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്യുയായിരുന്നു അദ്ദേഹം.
ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അദ്ധ്യക്ഷത വഹിച്ചു. എം.പിമാരായ ഹൈബി ഈഡൻ, അഡ്വ. ജെബി മേത്തർ, എം.എൽ.എമാരായ കെ. ബാബു, ടി. വിനോദ്, ഉമ തോമസ്, അൻവർ സാദത്ത്, കെ.പി.സി.സി വൈസ് പ്രസിഡന്റുമാരായ വി.പി സജീന്ദ്രൻ, ജയ്‌സൺ ജോസഫ്, ഡോ. മാത്യു കുഴൽനാടൻ, ജനറൽ സെക്രട്ടറിമാരായ ദീപ്തി മേരി വർഗീസ്, എം.ആർ അഭിലാഷ് തുടങ്ങിയവർ സംസാരിച്ചു.