കൊച്ചി: സാമൂഹ്യപരിഷ്‌കരണത്തിനും പിന്നാക്ക വിഭാഗങ്ങളുടെ പുരോഗമനത്തിനും പോരാടിയ മുൻ മുഖ്യമന്ത്രി ആർ. ശങ്കറെ ഡി.സി.സി അനുസ്‌മരിച്ചു. കെ. ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അദ്ധ്യക്ഷനായി.
കെ.പി.സി.സി ജനറൽ സെക്രട്ടറി എം.ആർ. അഭിലാഷ്, ജോസഫ് വാഴയ്ക്കൻ, അജയ് തറയിൽ, ഡൊമിനിക് പ്രസന്റേഷൻ, ടോണി ചമ്മിണി, ജോസഫ് ആന്റണി, വിജു ചൂളക്കൻ, ദീപക് ജോയ്, കെ.എക്‌സ്. സേവ്യർ, പി.വി. സജീവൻ തുടങ്ങിയവർ സംസാരിച്ചു.