ചോറ്റാനിക്കര: തൃപ്പൂണിത്തുറ ഉപജില്ലാ കലോത്സവത്തിൽ ഇരുപതാം തവണയും ഉദയംപേരൂർ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ കിരീടം സ്വന്തമാക്കി. 306 വിദ്യാർത്ഥികളാണ് യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിലായി പങ്കെടുത്തത്. ഹയർ സെക്കൻഡറി വിഭാഗത്തിൽ 224 പോയിന്റും ഹൈസ്കൂൾ വിഭാഗത്തിൽ 200 പോയിന്റും നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കി. കൂടാതെ, യു.പി. ജനറൽ വിഭാഗത്തിൽ 76 പോയിന്റും യു.പി. സംസ്കൃതോത്സവത്തിൽ 84 പോയിന്റും, എച്ച്.എസ്. സംസ്കൃതോത്സവത്തിൽ 86 പോയിന്റോടെ ഒന്നാം സ്ഥാനവും നേടി. ആകെ 670 പോയിന്റ് നേടിയാണ് സ്കൂൾ ഓവറോൾ കിരീടം നേടിയത്.