കൊച്ചി: രാസലഹരിയുമായി യുവാവിനെ കൊച്ചി സിറ്റി ഡാൻസാഫ് അറസ്റ്റുചെയ്തു. ചേരാനല്ലൂർ വിഷ്ണുപുരം തുരുത്തിപ്പറമ്പിൽ കിരൺ പയസിനെയാണ് (42) 4.31 ഗ്രാം എം.ഡി.എം.എയുമായി പിടികൂടിയത്. വായനാശാല റോഡിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. മരട്. ചേരാനല്ലൂർ പൊലീസ് സ്റ്റേഷനുകളിലെ നിരവധി മയക്കുമരുന്ന് വിതരണ കേസുകളിൽ പ്രതിയാണ്. കൊച്ചി നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ കെ.എ. അബ്ദുൾ സലാമിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.