കൊച്ചി: ബറോഡ കിസാൻ പക്വാഡയുടെ ഭാഗമായി പള്ളുരുത്തി വ്യാപാരി വ്യവസായ ഏകോപന സമിതി ഹാളിൽ ആറ് കുടുംബശ്രീ യൂണിറ്റുകൾക്ക് വായ്പാ വിതരണം സംഘടിപ്പിച്ചു. ചടങ്ങിൽ സി.ഡി.എസ് ചെയർപേഴ്സണെയും കുടുംബശ്രീ ഭാരവാഹികളെയും അനുമോദിച്ചു. ബാങ്ക് ഒഫ് ബറോഡ ഡി.ജി.എം അനീഷ് കേശവൻ, റീജിയണൽ മാനേജർ മിനി സിജി, സി.ഡി.എസ് ചെയർപേഴ്സൺ ബാവ നബീസ, മെമ്പർ സെക്രട്ടറി നിഷ, ബ്രാഞ്ച് മാനേജർ പ്രബിത എന്നിവർ സന്നിഹിതരായി.