കോതമംഗലം: കീരമ്പാറ സെന്റ് സ്റ്റീഫൻസ് ഹയർ സെക്കൻഡറി സ്കൂളിൽ കോതമംഗലം വിദ്യാഭ്യാസ ഉപജില്ലാ കലോത്സവം സമാപിച്ചു. ആന്റണി ജോൺ എം.എൽ.എ. സമ്മാനദാനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗോപി മുട്ടത്ത് അദ്ധ്യക്ഷനായി. കോതമംഗലം സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യൻമാരായി. എൽ.പി വിഭാഗത്തിൽ പാനിപ്ര ഗവ. യു.പി സ്കൂളും ഇളങ്ങവം ഗവ. എൽ.പി സ്കൂളും ഒന്നാംസ്ഥാനം പങ്കിട്ടു. യു.പി വിഭാഗത്തിൽ സെന്റ് അഗസ്റ്റ്യൻസിനൊപ്പം കുറ്റിലഞ്ഞി ഗവ. യു.പി. സ്കൂളും പൈങ്ങോട്ടൂർ സെന്റ് ജോസഫ്സ് സ്കൂളും ഒന്നാംസ്ഥാനം പങ്കിട്ടു. അറബിക് കലോത്സവത്തിൽ പല്ലാരിമംഗലം ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഒന്നാമതെത്തി. സംസ്കൃതോത്സവത്തിൽ മാലിപ്പാറ ഫാത്തിമമാതാ യു.പി സ്കൂളാണ് ഓവറോൾ ചാമ്പ്യൻമാർ.