snake
കുടമുണ്ട പാലത്തിനടിയിൽ കണ്ടെത്തിയ പെരുമ്പാമ്പ്

കോതമംഗലം: കുടമുണ്ട പാലത്തിനടിയിൽ സുഖനിദ്ര‌യിലായിരുന്ന പെരുമ്പാമ്പിനെ കണ്ടെത്തി. പിന്നീട് വനപാലകർ പിടികൂടിയ പാമ്പിനെ വനത്തിൽ തുറന്നുവിട്ടു. പ്രദേശവാസികളാണ് രാവിലെ പാമ്പിനെ ആദ്യം കണ്ടത്. പാലത്തിനടിയിലുള്ള കോൺക്രീറ്റ് തറയ്ക്ക് മുകളിലായിരുന്നു പാമ്പ്. ഇരയെ വിഴുങ്ങിയശേഷമുള്ള വിശ്രമത്തിലായിരുന്നു അത്.