കൊച്ചി: എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ സംഘടിപ്പിക്കുന്ന വിവാഹപൂർവ കൗൺസലിംഗ് കോഴ്‌സ് യൂണിയൻ കൺവീനർ എം.ഡി. അഭിലാഷ് ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം കെ.പി. ശിവദാസ് അദ്ധ്യക്ഷനായി. കോഴ്‌സ് കോ ഓർഡിനേറ്റർ കെ.കെ. മാധവൻ, യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ ടി.എം. വിജയകുമാർ, എൽ. സന്തോഷ് വനിതാ സംഘം പ്രസിഡന്റ് ഭാമ പദ്മനാഭൻ എന്നിവർ സംസാരിച്ചു. യൂണിയൻ വനിതാ സംഘം കമ്മിറ്റി അംഗങ്ങളായ സജിനി വേണുഗോപാൽ, ഷീബ സുധി എന്നിവർ ഗുരുസ്മരണ നടത്തി. ഡോ. ബിനോയ്, ഡോ. സുരേഷ് കുമാർ, പായിപ്ര ദമനൻ, ബിന്ദു വി. മേനോൻ, ജിജി വർഗീസ് എന്നിവരാണ് ക്ലാസുകൾ നയിക്കുന്നത്.