bhavan
നാഷണൽ ഡിജിറ്റൽ ലൈബ്രറി ഒഫ് ഇന്ത്യ പുരസ്‌കാരം തൃപ്പൂണിത്തുറ ഭവൻസ് റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഡീൻ ഡോ. ദീപ ഉണ്ണിത്താനും അസിസ്റ്റന്റ് ലൈബ്രേറിയൻ ഗൗതമി സതീഷും സ്വീകരിക്കുന്നു. ഡോ. അരുൺകുമാർ ചക്രവർത്തി, പ്രൊഫ. രാജേഷ് കുമാർ, ഡോ. സൂത്രധർ എന്നിവർ സമീപം

കൊച്ചി: തൃപ്പൂണിത്തുറ ഭവൻസ് റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റിന് 2025ലെ കേരളത്തിലെ മികച്ച നാഷണൽ ഡിജിറ്റൽ ലൈബ്രറി ഒഫ് ഇന്ത്യ (എൻ.ഡി.എൽ.ഐ) ലഭിച്ചു. കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സ്‌പോൺസർഷിപ്പിൽ ഐ.ഐ.ടി ഖരഗ്പൂർ ഐ.ഐ.ടി വികസിപ്പിച്ചതാണ് എൻ.ഡി.എൽ.ഐ. കൊൽക്കത്തയിൽ നടന്ന ചടങ്ങിൽ കോളേജ് ഡീൻ ഡോ. ദീപ ഉണ്ണിത്താനും അസിസ്റ്റന്റ് ലൈബ്രേറിയൻ ഗൗതമി സതീഷും പുരസ്‌കാരം ഏറ്റുവാങ്ങി.