കൂത്താട്ടുകുളം: വിദ്യാഭ്യാസ ഉപജില്ലാ സ്കൂൾ കലോത്സവത്തിൽകൂത്താട്ടുകുളം ഹയർ സെക്കൻഡറി സ്കൂൾ ഹയർ സെക്കൻഡറി വിഭാഗത്തിൽ റണ്ണറപ്പായി. എൽ.പി വിഭാഗത്തിൽ സൗത്ത് മാറാടി ഗവ. യു.പി.എസ്, കൂത്താട്ടുകുളം ഇൻഫന്റ് ജീസസ് സ്കൂൾ, ഇലഞ്ഞി സെന്റ് പീറ്റേഴ്സ് എൽ.പി സ്കൂൾ എന്നിവരും യു.പി വിഭാഗത്തിൽ കൂത്താട്ടുകുളം ഗവ. യു.പി സ്കൂളും ഹൈസ്കൂൾ വിഭാഗത്തിൽ കൂത്താട്ടുകുളം ഇൻഫന്റ് ജീസസ് സ്കൂളും ഹയർസെക്കൻഡറി വിഭാഗത്തിൽ വടകര സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളും ഒന്നാംസ്ഥാനം നേടി. സമാപനസമ്മേളനം ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ഉല്ലാസ് തോമസ് അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത എൽദോസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സിബി ജോർജ്, പഞ്ചായത്ത് പ്രസിഡന്റ് കെ.ജയ, ആലീസ് ഷാജു തുടങ്ങിയവർ സംസാരിച്ചു.