കൂത്താട്ടുകുളം: ഇലഞ്ഞി ലയൺസ് ക്ലബിന്റെ സ്നേഹവീട് ഭവനപദ്ധതിയുടെ ഭാഗമായി 2 വീടുകൾക്ക് തറക്കല്ലിട്ടു. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെയും നാട്ടുകാരുടെയും സഹകരണത്തോടെയാണ് നിർമ്മാണം. ലയൺസ് ക്ലബ് ഡിസ്ട്രിക്ട് പ്രോജക്ട് കോ ഓർഡിനേറ്റർ സിബി ഫ്രാൻസിസ് ശിലയിട്ടു. ഇലഞ്ഞി ക്ലബ് പ്രസിഡന്റ് പീറ്റർ പോൾ അദ്ധ്യക്ഷനായി. ഡിസ്ട്രിക്ട് സെക്രട്ടറി യു. റോയ്, പഞ്ചായത്ത് അംഗങ്ങളായ എം.പി. ജോസഫ്, മാജി സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഡോജിൻ ജോൺ, മാത്യു ജോൺ, ബേബി സെബാസ്റ്റ്യൻ, സന്തോഷ് സണ്ണി, വി.എ. തമ്പി, ജി. മുരളി തുടങ്ങിയവർ സംസാരിച്ചു.