thilakan
ബി.ഡി.ജെ.എസ്. കോതമംഗലം നിയോജകമണ്ഡലം പ്രസിഡൻ്റ് എം.ബി.തിലകൻ

കോതമംഗലം: ബി.ഡി.ജെ.എസ് കോതമംഗലം നിയോജകമണ്ഡലം പൊതുയോഗം സംസ്ഥാന കൗൺസിൽ അംഗം അജി നാരായണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.പി. സത്യൻ അദ്ധ്യക്ഷനായി. അഭിലാഷ് രാമൻകുട്ടി, എം.എ. വാസു, അഡ്വ. ദിലീപ് എസ്. കല്ലാർ തുടങ്ങിയവർ സംസാരിച്ചു. നിയോജകമണ്ഡലം പ്രസിഡന്റായി എം.ബി. തിലകനെ തിരഞ്ഞെടുത്തു. കെ.ജി. ദാസ്, വിനോദ് കളത്തിക്കുടി, സി.വി. ബാലൻ, എം.ജി. ബിജു (വൈസ് പ്രസിഡന്റുമാർ), പി.വി. രാജേഷ്, കെ.ജെ. അജേഷ്‌കുമാർ, പി.കെ. ഷാജൻ, കെ.ജി. ബാബു, എം.പി. പ്രശാന്ത് (ജനറൽ സെക്രട്ടറിമാർ), എം.ആർ. ബിനു, ഇ.കെ. സുരേഷ്, കെ.ജി. സജി, വി.കെ. സുബ്രമഹ്ണ്യൻ (സെക്രട്ടറിമാർ), പി.വി. വാസു (ട്രഷറർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ. തദ്ദേശതിരഞ്ഞെടുപ്പിൽ പരമാവധി സീറ്റുകളിലേക്ക് മത്സരിക്കാൻ യോഗം തീരുമാനിച്ചു.