കളമശേരി: ശ്രീനാരായണ സാംസ്കാരിക സമിതി ഫാക്ട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മുൻ മുഖ്യമന്ത്രി ആർ. ശങ്കറിനെ അനുസ്മരിച്ചു. എം. മനോജ് ബാബു അനുസ്മരണ പ്രഭാഷണം നടത്തി. പ്രസിഡന്റ് ടി.വി. സുജിത് അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് എം.പി. സനിൽ, അരുൺ, യദു, ദിലീപ് തുടങ്ങിയവർ പങ്കെടുത്തു.