ഇലഞ്ഞി: കേരള കോൺഗ്രസ് (ജോസഫ്) പിറവം നിയോജകമണ്ഡലം വനിതാമണ്ഡലം പ്രസിഡന്റ് റോസിലി സാബുവും സഹപ്രവർത്തകരും രാജിവച്ച് കേരള കോൺഗ്രസ് (മാണി) വിഭാഗത്തിൽ ചേർന്നു. സംസ്ഥാന സെക്രട്ടറി ടോമി കെ. തോമസ് ഇവരെ സ്വീകരിച്ചു. മണ്ഡലം പ്രസിഡന്റ് ജോയി ജോസഫ്, ജോർജ് ചമ്പമല, പി.കെ. ജോൺ, ഡോജിൻ ജോൺ തുടങ്ങിയവർ സംസാരിച്ചു.