mp
റെയിൽവേ ബോർഡ് ചെയർമാൻ സതീഷ് കുമാറിന് ബെന്നി ബഹനാൻ എം.പി നിവേദനം നൽകുന്നു

ആലുവ: ഇടുക്കി ജില്ലയുടെ ബോർഡിംഗ്സ്റ്റേഷൻ കൂടിയായ ആലുവ റെയിൽവേസ്റ്റേഷനിൽ വന്ദേഭാരത് ട്രെയിനിന് സ്റ്റോപ്പ് അനുവദിക്കണമെന്ന് റെയിൽവേബോർഡ് ചെയർമാൻ സതീഷ് കുമാറുമായി നടത്തിയ കൂടിക്കാഴ്ചയിൽ ബെന്നി ബഹനാൻ എം.പി ആവശ്യപ്പെട്ടു.

ആലുവ, അങ്കമാലി, ചാലക്കുടി സ്റ്റേഷനുകളിൽ യാത്രക്കാരുടെ എണ്ണം വർദ്ധിക്കുന്നതിനാൽ കൂടുതൽ ട്രെയിനുകൾക്ക് ഇവിടങ്ങളിൽ സ്റ്റോപ്പ് അനുവദിക്കണം. ആധുനിക അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുന്ന അമൃത് ഭാരത് സ്കീം പ്രവർത്തനങ്ങൾ വേഗം പൂർത്തീകരിക്കണം.

ആലുവയിൽ തിരുവനന്തപുരം –കണ്ണൂർ ജനശതാബ്ദി എക്സ്‌പ്രസിനും ചാലക്കുടിയിൽ പാലരുവി എക്സ്‌പ്രസിനും അങ്കമാലിയിൽ കോഴിക്കോട് ജനശതാബ്ദി, ഏറനാട് എക്സ്‌പ്രസുകൾക്കും സ്റ്റോപ്പ് അനുവദിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.