chess
ആലുവ ചതുരംഗ ചെസ് ക്ലബും ആലുവ വിദ്യാധിരാജ വിദ്യാഭവൻ സ്കൂളും സംയുക്തമായി സംഘടിപ്പിക്കുന്ന ചെസ് ഇൻ സ്കൂൾ ടീം ചെസ് ചാമ്പ്യൻഷിപ്പ് പ്രിൻസിപ്പൽ ആർ. ഗോപി ഉദ്ഘാടനം ചെയ്യുന്നു

ആലുവ: സംസ്ഥാന - ജില്ലാ ചെസ് അസോസിയേഷനുകളുടെ അംഗീകാരത്തോടെ ചതുരംഗ ചെസ് ക്ലബും ആലുവ വിദ്യാധിരാജ വിദ്യാഭവൻ സ്കൂളും സംയുക്തമായി സംഘടിപ്പിക്കുന്ന ചെസ് ഇൻ സ്കൂൾ ടീം ചെസ് ചാമ്പ്യൻഷിപ്പ് പ്രിൻസിപ്പൽ ആർ. ഗോപി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എം. കണ്ണൻ അദ്ധ്യക്ഷനായി. ഡെയ്സി സെബാസ്റ്റ്യൻ മുഖ്യാതിഥിയായിരുന്നു. പ്രൊഫ. ജോർജ് ജോൺ, സുപർണ ജെയ്‌സിൽ, വി.കെ. പ്രവീൺകുമാർ, ടി.ജി. പാർവതി, യു.എസ്. സതീശൻ, ഉമ രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. ഇന്ന് സമാപിക്കും.