പെരുമ്പാവൂർ: എറണാകുളം റൂറലിലെ വിവിധ ട്രാഫിക് സ്റ്റേഷനുകളിലായി 15വർഷം സേവനം അനുഷ്ഠിച്ച ആർമിയിലെ മുൻ ഉദ്യോഗസ്ഥൻ കൂടിയായ ഉണ്ണിക്കൃഷ്ണൻ ജി. കർത്തായ്ക്ക് പെരുമ്പാവൂർ ട്രാഫിക് യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രഅയപ്പ് നൽകി. യാത്രഅയപ്പ് സമ്മേളനത്തിൽ പെരുമ്പാവൂർ ട്രാഫിക് യൂണിറ്റ് എസ്.എച്ച്.ഒ പി.ബി. സാലു അദ്ധ്യക്ഷനായി. എസ്.ഐമാരായ എം.കെ. മുഹമ്മദ്, ബി. രജീഷ്, കെ.എ. മധു, കെ.പി.എ സംസ്ഥാന കമ്മിറ്റി അംഗം കെ.എസ്. എൽദോസ്, എസ്.സി.പി.ഒമാരായ ടി.പി രാജു, എം.എസ്. സുരേഷ്, ജിജോ വർഗീസ്, ഹോംഗാർഡുരായ റജി, ഉദയകുമാർ, ട്രാഫിക് വാർഡൻ മൊയ്‌തീൻ, സിബി, സി.പി.ഒ നിഷ എന്നിവർ സംസാരിച്ചു.