കുറുപ്പംപടി: രായമംഗലം പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്ത് സ്കൂളുകൾക്ക് ലൈബ്രറി പുസ്തകങ്ങൾ നൽകി. ഒരു സ്കൂളിന് 40000രൂപ മുഖവിലവരുന്ന പുസ്തകങ്ങളാണ് നൽകിയത്. കീഴില്ലം ഗവ. യു പി സ്കൂൾ, വായ്ക്കര ഗവ. യു പി സ്കൂൾ, പുല്ലുവഴി ഗവ. എൽ പി എസ് എന്നിവിടങ്ങളിലാണ് പുസ്തകം നൽകിയത്.. വായ്ക്കര ഗവ. യു പി സ്കൂളിൽ നടന്ന പഞ്ചായത്തുതല ഉദ്ഘാടനം പ്രസിഡന്റ് എൻ. പി. അജയകുമാർ നിർവഹിച്ചു. മെമ്പർ കെ.എൻ. ഉഷാദേവി അദ്ധ്യക്ഷയായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സ്മിത അനിൽകുമാർ, ഹെഡ്മിസ്ട്രസ് ബിസി ബൈജു, പുല്ലുവഴി എൽ.പി.എസ്. കീഴില്ലം യു.പി.എസ് എന്നിവിടങ്ങളിൽ വൈസ് പ്രസിഡന്റ് ദീപജോയി, മെമ്പർ മിനി ജോയി എന്നിവർ പങ്കെടുത്തു.