ആലുവ: യൂണിയൻ ക്രിസ്ത്യൻ കോളേജിലെ പൂർവവിദ്യാർത്ഥി സംഗമം പൂർവവിദ്യാർത്ഥിയും എഫ്.എ.സി.ടി മുൻ സി.എം.ഡിയുമായ ടി.ടി. തോമസ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. മിനി ആലീസ് അദ്ധ്യക്ഷയായി. ഒ.എസ്.എ ജനറൽ സെക്രട്ടറി പി.സി. അജിത്കുമാർ, വൈസ് പ്രസിഡന്റ് യു.എസ്. അജയകുമാർ, എക്സിക്യുട്ടീവ് സെക്രട്ടറി ഡോ. ജെനി പീറ്റർ, സി.എം. സന്തോഷ്, ഡോ. സീന എം. മത്തായി, സി.ആർ. അഖില തുടങ്ങിയവർ സംസാരിച്ചു. പൂർവ വിദ്യാർത്ഥികൾ ഏർപ്പെടുത്തിയ സ്കോളർഷിപ്പുകൾ വിതരണം ചെയ്തു. കോളേജ് യൂണിയൻ സഹപാഠിക്കായി നിർമ്മിച്ച വീടിന്റെ താക്കോൽ കൈമാറി. പൂർവ വിദ്യാർത്ഥി സംഘടന വെബ്സൈറ്റ് നിർമ്മിച്ച ലാൽപോളിനെ ആദരിച്ചു.