photo
ഏഴാംറാങ്കോടെ എൽ എൽ ബി വിജയിച്ച ഗൗരി ഗോപാലകൃഷ്ണനെ എസ്. എൻ. ഡി. പി യോഗം വൈപ്പിൻ യൂണിയൻ പ്രസിഡന്റ് ടി. ജി. വിജയൻ അനുമോദിക്കുന്നു

വൈപ്പിൻ: എസ്.എൻ.ഡി.പി യോഗം വൈപ്പിൻ യൂണിയൻ വനിതാസംഘം വാർഷികം യൂണിയൻ പ്രസിഡന്റ് ടി.ജി. വിജയൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ടി.ബി. ജോഷി അദ്ധ്യക്ഷനായി. വനിതാസംഘം കേന്ദ്രസമിതി പ്രസിഡന്റ് കെ.പി. കൃഷ്ണകുമാരി, വനിതാസംഘം യൂണിയൻ പ്രസിഡന്റ് പ്രീതി രതീഷ്, സെക്രട്ടറി ഷീജ ഷെമൂർ, എംപ്ലോയീസ് ഫോറം സംസ്ഥാനസെക്രട്ടറി കെ.പി. ഗോപാലകൃഷ്ണൻ, യൂണിയൻ കൗൺസിലർമാരായ കണ്ണദാസ് തടിക്കൽ, സി.കെ. ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

ഏഴാം റാങ്കോടെ എൽ.എൽ.ബി വിജയിച്ച ഗൗരി ഗോപാലകൃഷ്ണനെ അനുമോദിച്ചു.

ഷീജ ഷെമൂർ (പ്രസിഡന്റ്), ബിജിത്ര ബിജു (വൈസ് പ്രസിഡന്റ്), ധന്യ ഷോബിൻ (സെക്രട്ടറി), സിനി ബിജു (ട്രഷറർ) എന്നിവരെ ഭാരവാഹികളായും കെ.പി. കൃഷ്ണകുമാരി, പ്രീതി രതീഷ്, ഷീല ഗോപി എന്നിവരെ കേന്ദ്രസമിതി അംഗങ്ങളായും തിരഞ്ഞെടുത്തു.