വൈപ്പിൻ: മാലിപ്പുറത്തെ കെ.എസ്.ഇ.ബി. സബ്‌സ്റ്റേഷനിൽ ഇന്ന് രാവിലെ 11നും ഉച്ചയ്ക്ക് 1നും ഇടയിൽ ഫയർ ആൻഡ് റെസ്ക്യൂ വൈപ്പിൻസ്റ്റേഷന്റെ സഹകരണത്തോടെ മോക്ഡ്രിൽ നടത്തും. ഈ സമയം സബ്‌സ്റ്റേഷനിലെ അപായസൈറൺ മുഴക്കുകയും ഫയർഫോഴ്‌സ് വാഹനങ്ങൾ സൈറൺമുഴക്കി സബ്‌സ്റ്റേഷനിലേക്ക് എത്തുകയും ചെയ്യും. അടിയന്തര സാഹചര്യങ്ങൾ കാര്യക്ഷമമായി നേരിടുന്നതിനുള്ള പരിശീലനത്തിന്റെ ഭാഗമായുള്ള മോക്ഡ്രിൽ ആയതിനാൽ പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് അസി. എക്‌സി. എൻജിനിയർ അറിയിച്ചു.