ആലുവ: ഹിന്ദു ഐക്യവേദി കീഴ്മാട് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച നാമജപയാത്ര പ്രകാശൻ തുണത്തുംകടവിൽ ഉദ്ഘാടനം ചെയ്തു. ആലുവ താലൂക്ക് സംഘടനാ സെക്രട്ടറി വി. ബേബി, ജനറൽ സെക്രട്ടറിമാരായ തൃദിപ്, സിദ്ധാർത്ഥൻ നൊച്ചിമ, കെ.ജി. ഹരിദാസ്, എം.സി. അയ്യപ്പൻകുട്ടി, പി.വി. സതീഷ്, അനിൽകുമാർ, കെ.എ. പ്രഭാകരൻ എന്നിവർ സംസാരിച്ചു. കുട്ടമശേരി കരോട്ട് ഭഗവതി ക്ഷേത്രത്തിൽ നിന്നാംരംഭിച്ച നാമജപയാത്ര കുട്ടമശേരി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ സമാപിച്ചു. ശബരിമലയിലെ സ്വർണക്കൊള്ള ദേശീയ ഏജൻസി അന്വേഷിക്കണമെന്നും ദേവസ്വംബോർഡ് പിരിച്ചുവിട്ട് ക്ഷേത്രഭരണം വിശ്വാസികളെ ഏൽപ്പിക്കണമെന്നും ആവശ്യപ്പെട്ടു.