photo
കേരള കോഓപ്പറേറ്റീവ് പെൻഷനേഴ്‌സ് അസോസിയേഷൻ കൊച്ചി താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഞാറക്കലിൽ നടത്തിയ പ്രതിഷേധം

വൈപ്പിൻ: കേരള കോഓപ്പറേറ്റീവ് പെൻഷണേഴ്‌സ് അസോസിയേഷൻ കൊച്ചി താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഞാറക്കൽ, തോപ്പുംപടി എന്നിവിടങ്ങളിൽ പ്രതിഷേധ പ്രകടനവും യോഗങ്ങളും നടത്തി. റദ്ദാക്കിയ ക്ഷാമാശ്വാസം പുനഃസ്ഥാപിക്കുക, ഇടക്കാലാശ്വാസം അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. താലൂക്ക് പ്രസിഡന്റ് എം.കെ. രതീശൻ, സെക്രട്ടറി കെ.കെ. ദാസൻ, കെ.എസ്. ജയകുമാർ, പി.കെ. ബാബു, സി.എസ്. പ്രേമാനന്ദൻ, ധർമജൻ എന്നിവർ സംസാരിച്ചു.