ആലുവ: മഹിളാ ഐക്യവേദി ജില്ലാ സമിതി 'ശബരിമലയും ദേവസ്വം ബോർഡും' എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാർ ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ആലുവ വിദ്യാധിരാജ വിദ്യാഭവൻ ഹയർ സെക്കൻഡറി സ്കൂളിൽ മുതിർന്ന അഭിഭാഷക വി.പി. സിമന്തിനി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ഡോ. വിജയകുമാരി അദ്ധ്യക്ഷയാവും. വർക്കിംഗ് പ്രസിഡന്റ് സൗമ്യ ബിനു വിഷയം അവതരിപ്പിക്കും. ജനറൽ സെക്രട്ടറി സരസ ബൈജു, അയ്യപ്പസേവാസമാജം സംസ്ഥാന സെക്രട്ടറി ജയശ്രീ സുരേഷ്, മഹിളാ ഐക്യവേദി സംസ്ഥാന പ്രസിഡൻറ് ബിന്ദു മോഹൻ, പത്മജ രവീന്ദ്രൻ എന്നിവർ സംസാരിക്കും.