വൈപ്പിൻ: മണ്ഡലത്തിലെ രണ്ട് റോഡുകൾക്കായി 3.8കോടിരൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ അറിയിച്ചു. കുഴുപ്പിള്ളി പള്ളത്താംകുളങ്ങര ബീച്ച് റോഡിന് 2 കോടി രൂപയും എളങ്കുന്നപ്പുഴ പടിഞ്ഞാറെ നട മുതൽ വളപ്പ് ജംഗ്ഷൻ റോഡിന് 1.80 കോടി രൂപയുമാണ് അനുവദിച്ചത്. പള്ളത്താംകുളങ്ങര ബീച്ച് റോഡ്.ഉയർത്തി ഇന്റർലോക്കിംഗ് ടൈൽപാകും. സംരക്ഷണ ഭിത്തികളും നിർമ്മിക്കും. എളങ്കുന്നപ്പുഴ പടിഞ്ഞാറേനട മുതൽ വളപ്പ് വരെയുള്ള കേടുവന്ന ചിപ്പിംഗ് കാർപ്പറ്റ് റോഡിൽ ഇന്റർലോക്കിംഗ് ടൈൽ വരും. വെള്ളക്കെട്ടും ഒഴിവാക്കും. ബി.എം ബി.സി നിലവാരത്തിനനുസരിച്ചായിരിക്കും റോഡ് നിർമ്മാണം.