കൊച്ചി: വലിയ മുറിവുകൾ ആവശ്യമുള്ള പരമ്പരാഗത ആർത്രോസ്‌കോപ്പിയിൽ നിന്ന് വ്യത്യസ്തമായി, സൂചിയുടെ മാത്രം വലുപ്പത്തിലുള്ള ഒരു ദ്വാരത്തിലൂടെ ശസ്ത്രക്രിയ നടത്തുന്ന നാനോസ്‌കോപ്പിക് എ.സി.എൽ, മെനിസ്‌കസ് ഓപ്പറേഷൻ നടത്തി വി.പി.എസ് ലേക്‌ഷോർ ആശുപത്രി. നാനോസ്‌കോപ്പ് ഓപ്പറേറ്റീവ് ആർത്രോസ്‌കോപ്പി സംവിധാനത്തിലൂടെ നാനോസ്‌കോപ്പിക് എ.സി.എൽ റീകൺസ്ട്രക്ഷനും മെനിസ്‌കൽ റിപ്പയറുമാണ് ആശുപത്രിയിൽ വിജയകരമായി നടത്തിയത്. കാൽമുട്ട് പ്രശ്‌നങ്ങൾ വളരെ കൃത്യതയോടെ കാണാനും ചികിത്സിക്കാനും നാനോസ്‌കോപ്പ് സംവിധാനം സഹായിക്കും. ലേക്‌ഷോറിലെ കാൽമുട്ട് ശസ്ത്രക്രിയ വിഭാഗം കൺസൾട്ടന്റ് സർജനായ ഡോ. ജോർജ് ജേക്കബാണ് നാനോസ്‌കോപ്പിക് എ.സി.എൽ ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്.