കൊച്ചി: നട്ടെല്ല് സംബന്ധമായ രോഗങ്ങൾക്കുള്ള സൗജന്യ പരിശോധന ക്യാമ്പ് നവംബർ 11 മുതൽ കൊച്ചി വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിൽ നടക്കും. സ്‌പൈൻ സർജറി വിഭാഗം മേധാവി ഡോ. കൃഷ്ണകുമാർ നേതൃത്വം നൽകും.

കുട്ടികളിലേയും മുതിർന്നവരിലെയും നട്ടെല്ലിലെ വളവ്, കൂന്, കഴുത്ത് വേദന, നടുവേദന, ഡിസ്‌ക് തേയ്മാനം, ഡിസ്‌ക് പ്രൊലാപ്‌സ്, നട്ടെല്ലിന്റെ കണ്ണി അകൽച്ച തുടങ്ങിയ രോഗങ്ങൾക്കുള്ള പരിശോധന ക്യാമ്പിൽ നടക്കും.

ലാബ് പരിശോധനകൾക്ക് 10ശതമാനം ഇളവും റേഡിയോളജി സേവനങ്ങൾക്ക് 20ശതമാനം ഇളവും ലഭിക്കും.
ക്യാമ്പിലെ പരിശോധനയിൽ നട്ടെല്ലിന് ശസ്ത്രക്രിയ ആവശ്യമുള്ളതായി കണ്ടെത്തുന്നവർക്ക് ശസ്ത്രക്രിയയ്ക്ക് 10 ശതമാനം ഇളവും ലഭിക്കും. ക്യാമ്പ് 25ന് സമാപിക്കും. വിവരങ്ങൾക്ക്: 7594001279.