കാലടി: 1793-ാം നമ്പർ മലയാറ്റൂർ കിഴക്ക് ശാഖാ യോഗം സംഘടിപ്പിക്കുന്ന ഗുരുജ്ഞാനസരണിയിലേക്ക് ഭക്തജനപ്രവാഹം. ജ്ഞാനസന്ധ്യ സൂരിസുകൃതം കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി കൺവീനർ കെ.എ. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാനം ചെയ്തു. ശാഖായോഗം പ്രസിഡന്റ് എം.പി. വിനയകുമാർ അദ്ധ്യക്ഷനായി. ഗുരു ധർമ്മ പ്രചാരകൻ വി.കെ. സുരേഷ്ബാബു കണ്ണൂർ മുഖ്യപ്രഭാഷണം നടത്തി. മേൽശാന്തി പാറപ്പുറം അരുൺശാന്തി, ശാഖായോഗം സെക്രട്ടറി ഒ.പി. ഉദയൻ, ഫാ. പോൾ പടയാട്ടിൽ എന്നിവർ പങ്കെടുത്തു.