പറവൂർ: പപ്പൻസ്മാരക സീനിയർ പുരുഷ - വനിത വോളിബാൾ ചാമ്പ്യൻഷിപ്പ് വരാപ്പുഴ പപ്പൻ സ്മാരക ഇൻഡോർ സ്റ്റേഡിയത്തിൽ നാളെ തുടങ്ങും. രാവിലെ 11ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. പുരുഷവിഭാഗത്തിൽ കൊച്ചി കസ്റ്റംസ്, ഇന്ത്യൻ നേവി, മുത്തൂറ്റ് ബ്ലൂ സ്പെക്കേഴ്സ്, ഡി.ഐ.എസ്.ടി കോളേജ് അങ്കമാലി, എസ്.എൻ.വി വോളി അക്കാഡമി പറവൂർ, സെലക്ടഡ് സിക്സസ് കോതാട്, മലയാറ്റൂർ സിക്സസ് എന്നീ ടീമകളും വനിതാ വിഭാഗത്തിൽ മുത്തൂറ്റ് വോളിബാൾ അക്കാഡമി, മാവേലിക്ലബ് ആലുവ, എസ്.എൻ ജിസ്റ്റ് മാഞ്ഞാലി എന്നീ ടീമുളും പങ്കെടുക്കും.16 മുതൽ വയനാട്ടിൽ വച്ച് നടക്കുന്ന സംസ്ഥാന സീനിയർ വോളിബാൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ജില്ലാ ടീമുകളെ ചാമ്പ്യൻഷിപ്പിൽനിന്ന് തിരഞ്ഞെടുക്കും.