പറവൂർ: സഹകരണ പെൻഷൻകാർക്ക് ക്ഷാമാശ്വാസം നിഷേധിച്ചതിനെതിരെ കേരള കോ - ഓപ്പറേറ്റീവ് സർവീസ് പെൻഷണേഴ്‌സ് പറവൂർ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനം നടത്തി. അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം ടി.ആർ. ബോസ് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് പി.എ. സോജൻ അദ്ധ്യക്ഷനായി. വി.പി. ബേബി, ടി.സി. മുരളീധരൻ, കെ.എൻ. ചന്ദ്രദാസ്, ഗോപിനാഥൻ നായർ, എം.കെ. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.