rajagiri
രാജഗിരി കിൻഡർഗാർട്ടൺ സംഘടിപ്പിച്ച കിഡ്സ് ഫെസ്‌റ്റിൽ ഒന്നാം സ്ഥാനം നേടിയ അങ്കമാലി വിശ്വ ജ്യോതി കിൻഡർ ഗാർട്ടൻ ചലച്ചിത്ര നടനും സംവിധായകനുമായ ശ്രീകാന്ത് മുരളിയിൽ നിന്ന് സമ്മാനം ഏറ്റുവാങ്ങുന്നു.

കളമശേരി: രാജഗിരി കിൻഡർഗാർട്ടൺ സംഘടിപ്പിച്ച കിഡ്സ് ഫെസ്‌റ്റിൽ അങ്കമാലി വിശ്വജ്യോതി കിൻഡർ ഗാർട്ടൺ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കൂനംമാവ് ചാവറ ദർശൻ സി.എം.ഐ കിൻഡർ ഗാർട്ടൻ, തേവര സേക്രഡ് ഹാർട്സ് സി.എം.ഐ കിൻഡർ ഗാർട്ടൻ എന്നിവർ രണ്ടാം സ്ഥാനം പങ്കിട്ടു. വിജയികൾക്ക് നടനും സംവിധായകനുമായ ശ്രീകാന്ത് മുരളിയും ബാലതാരം മാസ്‌റ്റർ വാസുദേവ് സജീഷ് മാരാരും സമ്മാനങ്ങൾ നൽകി. എസ്.എച്ച് പ്രോവിൻസ് പ്രൊവിൻഷ്യൽ ആൻഡ് മാനേജർ ഫാ. ബെന്നി നൽകര ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ഫാ. പൗലോസ് കിടങ്ങൻ, ആന്റണി കേളംപറമ്പിൽ, ഷൈനി സിറിയക്ക്, ഡോ. സന്ദീപ് പി. സുബ്രഹ്മണ്യൻ, ഫെമീന എന്നിവർ പങ്കെടുത്തു.