കൊച്ചി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) തൃക്കാക്കര നിയോജകമണ്ഡലം വാർഷിക സമ്മേളനം ഉമ തോമസ് എം. എൽ. എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എൻ.എം. സോമൻ അധ്യക്ഷത വഹിച്ചു. തൃക്കാക്കര മുനിസിപ്പൽ ചെർപേഴ്‌സൺ രാധാമണി പിള്ള മുഖ്യപ്രഭാഷണം നടത്തി. .
സെക്രട്ടറി ഇ.കെ. അബ്ദുൽ കരീം, ട്രഷറർ കെ.വി. സുരേന്ദ്രനാഥ്, കുസാറ്റ് മുൻ വൈസ് ചാൻസലർ ഡോ. പി.കെ. അബ്ദുൽ അസ്സീസ്, റാഷിദ് ഉള്ളമ്പിള്ളി, എം.എസ്. അനിൽ കുമാർ, അസോസിയേഷൻ ഭാരവാഹികളായ എ.ഡി. റാഫേൽ, പി.വി. ലോഹിതാക്ഷൻ, സി.കെ. സക്കീർ ഹുസൈൻ, ടി.എസ്. രാധാമണി, കെ.എ. മുഹമ്മദ്, ഇ.എം. മൈമൂന എന്നിവർ സംസാരിച്ചു. ജോയിന്റ് സെക്രട്ടറി എം.കെ. ഓമനക്കുട്ടൻ സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം എ. ജോസഫ് നന്ദി യും പറഞ്ഞു.