gan
വന്ദേ ഭാരതിന്റെ ഉദ്ഘാടന വേളയിൽ ആർ.എസ്.എസ് ഗണഗീതം പാടി റെയിൽവേയുടെ ഔദ്യോഗിക പേജിൽ പങ്കുവെച്ച റെയിൽവേ നടപടിയിൽപ്രതിഷേധിച്ച് എ.ഐ.വൈ.എഫ് സംഘടിപ്പിച്ച പരിപാടി ജില്ലാ സെക്രട്ടറി കെ.ആർ. റെനീഷ് ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി: വന്ദേഭാരതിന്റെ ഉദ്ഘാടന വേളയിൽ ആർ.എസ്.എസ് ഗണഗീതം പാടി റെയിൽവേയുടെ ഔദ്യോഗിക പേജിൽ പങ്കുവെച്ച നടപടിയിൽ പ്രതിഷേധിച്ചും വർക്കലയിൽ കേരള എക്‌സ്‌പ്രസിൽ യാത്രക്കാരിക്ക് നേരിടേണ്ടി വന്ന അക്രമണം ട്രെയിൻ യാത്രക്കാർക്ക് മതിയായ സുരക്ഷ ലഭിക്കാത്തതിന്റെ അനന്തരഫലമാണെന്നും ചൂണ്ടിക്കാട്ടി എ.ഐ.വൈ.എഫ് തൃപ്പൂണിത്തുറ മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.

തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ജില്ലാ സെക്രട്ടറി കെ.ആർ. റെനീഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.എ. ദിനു അദ്ധ്യക്ഷനായി. എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം ആൽവിൻ സേവ്യർ, എം.ആർ. സുർജിത്ത്, ശശി വെള്ളയ്ക്കാട്ട്, പി.ആർ. ആദർശ്, കെ.കെ. സന്തോഷ് എന്നിവർ പ്രസംഗിച്ചു.