കോലഞ്ചേരി: കോലഞ്ചേരി വിദ്യാഭ്യാസ ഉപജില്ലാ സ്‌കൂൾ കലോത്സവം 11,12,13,14 തീയതികളിൽ കോലഞ്ചേരി സെന്റ് പീറ്റേഴ്സ് സ്കൂളിൽ നടക്കും. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ, ടീച്ചേഴ്സ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്, ബി.എഡ്. കോളേജ്, പ്രസാദം സെന്റർ എന്നിവിടങ്ങളിലെ 7 വേദികളിലായാണ് പരിപാടി.
11ന് രാവിലെ 8.45ന് എ.ഇ.ഒ പി.ആർ. മേഖല പതാക ഉയർത്തും. 12 ന് വൈകിട്ട് 4.30ന് ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്യും. പി.വി. ശ്രീനിജിൻ എം.എൽ.എ അദ്ധ്യക്ഷനാകും. സിനിമാതാരങ്ങളായ സുമേഷ് ചന്ദ്രൻ, വിശാഖ് നായർ എന്നിവർ മുഖ്യ അതിഥികളാകും ഫാ. ജേക്കബ് കുര്യൻ മുഖ്യപ്രഭാഷണം നടത്തും. ഉദ്ഘാടന സമ്മേളനത്തിന് മുന്നോടിയായി 12ന് വൈകിട്ട് 3ന് ടൗണിൽ വർണാഭമായ ഘോഷയാത്ര നടക്കും.
14 ന് വൈകിട്ട് 4 30ന് ചേരുന്ന സമാപന സമ്മേളനം എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ അദ്ധ്യക്ഷനാകും. കവി ജയകുമാർ ചെങ്ങമനാട് മുഖ്യ അതിഥിയായിരിക്കും. വാഴക്കുളം ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അൻവർ അലി മുഖ്യപ്രഭാഷണം നടത്തും.
പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് കുമ്മണ്ണൂർ, സ്‌കൂൾ മാനേജർ അഡ്വ. മാത്യു പി. പോൾ, എ.ഇ.ഒ പി.ആർ. മേഖല, ജനറൽ കൺവീനർ ഹണി ജോൺ തേനുങ്കൽ, പി. മേരി, ജയ് ഏലിയാസ്,രഞ്ജിത്ത് പോൾ, കെ.ഐ. ജോസഫ്, കെ.എം. മേരി തുടങ്ങിയവർ പരിപാടികൾ വിശദീകരിച്ചു.