മൂവാറ്റുപുഴ: മുന്നണികൾ തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിന് സാദ്ധ്യതയുള്ള മൂവാറ്റുപുഴ നഗരസഭയിൽ പോരാട്ടം കനക്കും. ജയസാദ്ധ്യത മുൻനിറുത്തി ജനറൽ വാർഡുകളിൽ ചിലതിൽ സ്ത്രീകളെ മത്സരിപ്പിക്കാൻ മുന്നണികൾ നീക്കംനടത്തുന്ന സാഹചര്യത്തിൽ ജനപ്രതിനിധികളുടെ എണ്ണത്തിലും സ്ത്രീകളാകും കൂടുതൽ.

യു.ഡി.എഫ് ഭരണത്തിലിരിക്കുന്ന നഗരസഭയിൽ ഭരണം നിലനിറുത്താൻ യു.ഡി.എഫും അഞ്ചു പതിറ്റാണ്ടോളം ഭരണം നടത്തിയ നഗരസഭ തിരിച്ചുപിടിക്കാൻ എൽ.ഡി.എഫും മത്സരം ശക്തമാക്കാൻ ബി.ജെ.പിയും ഊർജിതശ്രമത്തിലാണ്.

28ൽ നിന്ന് മുപ്പത് വാർഡുകളിലേക്ക് ഉയർന്ന നഗരസഭയിൽ എം.ഐ.ഇ.ടി. (10), മണിയംകുളം (13), രണ്ടാർകര (14), ജെ.ബി. സ്‌കൂൾ (28) എന്നീ വാർഡുകളിൽ മാത്രമാണ് സ്ത്രീകളെക്കാൾ പുരുഷ വോട്ടർമാർ കൂടുതലുള്ളത്. ആയിരത്തിന് മുകളിൽ വോട്ടർമാരുള്ള വാർഡ് നഗരസഭയിൽ ഇല്ല. രണ്ടാർകര (14) വാർഡിലാണ് ഏറ്റവും അധികം വോട്ടർമാരുളളത് 954. കുറവ് ഇലാഹിയ (7) വാർഡിലും 414.

മാർക്കറ്റ് (8) 443, വെള്ളൂർക്കുന്നം (4) 470 എന്നിങ്ങനെയാണ് ആകെ വോട്ടർമാരുടെ എണ്ണം. മറ്റ് വാർഡുകളും വോട്ടർമാരും. വാഴപ്പിള്ളി സെൻട്രൽ (ഒന്ന്) - 715, ജനശക്തി (രണ്ട്) - 792, തൃക്ക (മൂന്ന്) - 949, മൂന്നുകണ്ടം (അഞ്ച്) - 921, മോളേക്കുടി (ആറ്) - 840, തർബിയത്ത് (9) 747, എം.ഐ.ഇ.ടി (10) 704, പെരുമറ്റം ഫ്രഷ്‌കോള (11) 605, കിഴക്കേക്കര (12) 762, മണിയംകുളം (13) 947, ഈസ്റ്റ് സ്‌കൂൾ (15) 894, മുനിസിപ്പൽ പാർക്ക് (16) 900, പണ്ടിരിമല (17) 792, പേട്ട (18) 570, താലൂക്ക് ആശുപത്രി (19) 806, മുനിസിപ്പൽ ഓഫീസ് (20) 613, മോഡൽ സ്‌കൂൾ (21) 642, മാറാടി യു.പി (22) 805, ഹൗസിംഗ് ബോർഡ് (23) 640, എസ്.എൻ.ഡി.പി സ്‌കൂൾ (24) 747, മൂവാറ്റുപുഴ ക്ലബ് (25) 757, സംഗമം (26) 836, കുര്യന്മല (27) 922, ജെ.ബി സ്‌കൂൾ വാഴപ്പിള്ളി (28) 585, മിനി സിവിൽസ്റ്റേഷൻ (29) 606, വാഴപ്പിള്ളി ഈസ്റ്റ് (30) 896.

ഇലക്ഷൻ പ്രഖ്യാപനവും സ്ഥാനാർത്ഥി നിർണയവും ഔദ്യോഗിമായി നടന്നിട്ടില്ലെങ്കിലും നഗര സഭയിലെ ഭൂരിഭാഗം വാർഡുകളിലും സ്ഥാനാർത്ഥികൾ പ്രചാരണ രംഗത്തുണ്ട്. മുന്നണികളിലെ പാർട്ടികൾ മത്സരിക്കേണ്ട വാർഡുകൾ ഏതൊക്കെയെന്നതിനെക്കുറിച്ചുള്ള ചർച്ചകളും ഏതാണ്ട് പൂർത്തിയായി.

ഇക്കാറി വനിതാചെയർപേഴ്സൻ
വാർഡുകളുടെ എണ്ണം: 30

ആകെ വോട്ടർമാർ: 22,267

സ്ത്രീകൾ: 11,669

കൂടുതൽ വോട്ടർമാർ രണ്ടാർകര വാർഡിൽ: 954

ഏറ്റവും കുറവ് ഇലാഹിയ വാർഡിൽ: 414

ജനറൽ വാർഡുകളിലും സ്ത്രീകൾ മത്സരിച്ചേക്കും